Tuesday, 27 May 2014

Chinthakal...

കവിത ഒരു വികാരജീവിയാണത്രെ...വികാരം ഉൾക്കൊണ്ടവനേ കവിത വരൂ...കവിതയിലെ കവിതയ്ക്ക് (കവിയ്ക്ക്) വികാരമുണ്ടോ?? ഉണ്ടെങ്കിൽ ഒരു കാര്യം പറയാനുണ്ടായിരുന്നു... വിറയ്ക്കുന്ന കൈകളിൽ നിന്നുദിർന്ന വികാരമായ അക്ഷരങ്ങൾ ഒരിക്കലും കവിതയാകാത്തതെന്തേയ്....?   ആരോ പണിത വേലിക്കുള്ളിൽ  അതിനെ ഒതുക്കാൻ പറ്റാത്തതിനാലോ...??  വേലിക്കുള്ളിൽ ചുരുണ്ടു കൂടിയാലേ കവിതയെന്നു നാമകരണം ചെയ്യൂ എന്നാണോ..???  ഒതുക്കി നിർത്തപ്പെടുന്ന അക്ഷരങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടാവോ..??? ആർക്കേലും വേണ്ടി അതു വക്കാലത്ത് പറയോ...??? വേലിപ്പുറത്തേക്കുള്ള ചാട്ടങ്ങളിലല്ലേ വിപ്ലവങ്ങളുണ്ടാവൂ....വേലിക്കുള്ളിൽ കിടന്നു കൊടി പിടില്ലുമ്പോൾ സ്വന്തം ഭാവത്തെ മറന്നെന്നു നടിക്കുകയാണോ..???   പൊളിച്ചു മാറ്റപ്പെടുമ്പോൾ കവിത നശിച്ചെന്ന ആതി കയറി കവികൾ ഇല്ലാതാവോ..????   ആഹ്...ആർക്കറിയാം...

No comments:

Post a Comment