Sunday, 22 June 2014

ജയം


ഇവിടെ വെച്ചാണ് ഞാനെന്റെ
ഇരുൾ വീണ മനസിനെ
ചായം തേച്ചു വെളുപ്പിക്കാൻ
നോക്കിയത് …
ഇവിടെ വെച്ച് തന്നെയാണ്
ഞാനെന്റെ മനസിന്റെ വെളുത്ത -
ചുവരുകൾക്കുമേൽ
കരിനിഴൽ വീഴ്ത്തിയതും …
എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്നതിനേക്കാൾ ഭേദം
സ്വയം ഇല്ലാതാവുകയല്ലേ?
അപ്പോഴും ഒരു തത്വം
എന്റെ ജഡത്തിന്മേൽ
തിളങ്ങി നില്ക്കും …
തോൽക്കപ്പെടാനായി മത്സരിച്ചവന്റെ
വിജയം ,ഒരു വമ്പൻ
പരാജയം തന്നെയാണ് ….