Thursday, 23 January 2014

1- യാത്ര -


ഇരുള് പുതച്ച ആ നടപ്പാതയിൽ 
വെവലാതികളില്ലാതെ ഓരോ നീക്കങ്ങളിലെയും 
മാറ്റത്തിൽ മൂടപ്പെട്ടു ....

ഹൃദയമിടിപ്പായ് , കൈകാലുകളായ്,
ലിംഗമായ് ...
തിരിഞ്ഞും മറിഞ്ഞും തുഴയുംമ്പോയുമവൻ-
ദ്രാവകോറവിടം തേടിയില്ല !

പെട്ടെന്ന് ,
ഭൂമി കുലുങ്ങി ,ലോകം ചെറുതാവാനും...
കാറ്റും കോളും വന്നു ,തുഴ കൈവിട്ടുപോയി !
ആകെ വെപ്രാളം ...
ലോകം കീഴ്മേൽ മറിഞ്ഞു , ഒടുവിൽ -
കുഴഞ്ഞു മറിഞ്ഞവൻ പുറത്തെത്തി ..!

കുഞ്ഞു പിറന്നു..!!








-ഉത്തര ഗാന്ധിസം -
സ്ഥലം വില്പ്പനയ്ക്ക്..
സെന്റിന്  എന്തു തരും?
ഒരു പറ അരിവെച്ച് ....?
ഹേയ് , പഴഞ്ചൻ !
എങ്കി .. പത്ത് പണം ?
പറ്റില്ല ,
എനിക്ക് തല വേണം ,
ഗാന്ധിത്തല !
തലയോ ..?!
അതു കൊലയാവില്ലേ ?
ഏഭ്യൻ .. നിനക്കു പോകാം ...

*    *    *    *   *   *
സ്ഥലം വില്പ്പനയ്ക്ക്..
കൃഷിക്കനുയോജ്യം..,
ഏയ്‌ ,വേണ്ട.
കെട്ടിടത്തിനും..
എങ്കി.., നോക്കാം .
എന്തു വേണം ?
തല .. ഗാന്ധിത്തല !
ഹും ,ഒന്നോ അതോ രണ്ടോ ?
അത്.. (എങ്ങനെയാവും ?)
അഞ്ചു ...?
ലക്ഷമോ കോടിയോ ?
അത്.., കോ ..ല ..
(ഏതാവും വലുത് ?)
കൊല ?!

ഗാന്ധി കൊല്ലപ്പെട്ടു !
അഞ്ചു ലക്ഷങ്ങളായി...
പക്ഷെ ,
രക്തം വന്നില്ല !
തിളക്കമുള്ള വാളും ,
വാരിപ്പെട്ടിയിലാക്കിയവന്റെ -
ആശങ്കയും ബാക്കി !
ഏതായിരിക്കും വലുത് ?
ഇനി .. കോടിയാകുമോ ..?!!



- മഴ -
ആഘോഷങ്ങളുടെ പേമാരിയായി 
എന്നിലേക്ക്‌ വരുന്ന നീ -
എന്നെ തലോടി, മണ്ണിൽ
വീണു പിടയുന്നതു കാണുമ്പോൾ...
എന്നിലെ ഒരു തുള്ളി -
നിന്നെ രക്ഷിക്കാനായി, എന്റെ 
കണ്ണിൽ നിന്നും കവിളിലൂടെ 

താഴോട്ടു കുതിക്കുന്നു...

Tuesday, 21 January 2014



ഇതിലെ ആയിരുന്നു
അവസാന തുള്ളിയും
ഓടിപ്പോയത്...
# പുഴ പോയ വഴി

new generation

നാരു തെരഞ്ഞ് കിട്ടിയത് മുഴുവൻ കമ്പി കഷ്ണങ്ങളായിരുന്നു... 
അതുവെച്ചു കൂടുണ്ടാക്കി മുട്ടയിട്ടു..
അടയിരിക്കുന്ന കാലത്തിന്റെ പകുതി ആകുമ്പോയേക്കും
കമ്പി ചൂടായി മുട്ട പൊട്ടി കുഞ്ഞു പുറത്തെത്തി !!
പക്ഷെ... 
കോക്കില്ല !!!
വൈദ്യരെ കാണിച്ചപ്പോയാ മനസിലായെ;
കുട്ടി new generation ആണെന്ന് !!!